തിരുവമ്പാടിയില്‍ വാഷും വാറ്റുപകരണങ്ങളും പൊലിസ് പിടികൂടി
വ്യാജ മദ്യ നിര്‍മ്മാണത്തിനെതിരെ തിരുവമ്പാടി പൊലിസ് നടത്തിയ റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ആനക്കാംപൊയില്‍മറിപ്പുഴ റോഡിന്റെ തെക്കുഭാഗത്തെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് 200 മീറ്റര്‍ വടക്ക്ഭാഗത്ത് പുഴതീരത്ത് നിന്നാണ് ആറ് പ്ലാസ്റ്റിക് കുടങ്ങളും ഒരു കന്നാസും കണ്ടെത്തിയത്. ഇതില്‍ രണ്ട് കുടത്തിലും കന്നാസിലും വ്യാജമദ്യമുണ്ടാക്കാനായി വാഷ് നിറച്ചുവെച്ച നിലയിലായിരുന്നു. കൂടാതെ ഒരു ചാക്ക് കരിയും രണ്ട് അലൂമിനിയം പാത്രങ്ങളും കണ്ടെത്തി. സംഭവത്തില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. തിരുവമ്പാടി എസ്‌ഐ ഷജു ജോസഫിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മറിപ്പുഴയില്‍ പരിശോധന നടത്തിയത്.
മുത്തപ്പന്‍പുഴ ആദിവാസി കോളനിയില്‍ വ്യാജവ്യാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എസ്‌ഐയും സംഘവും പരിശോധന നടത്തിയത്. എന്നാല്‍ കോളനിയിലെ വീടും പരിസരങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് മറിപ്പുഴ ഭാഗത്ത് പുഴയും പരിസരവും പരിശോധിച്ചതും വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയതും. സംഭവത്തില്‍ തിരുവമ്പാടി പൊലിസ് കേസെടുത്തു. എസ്‌ഐ പി എം ജോയ്, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ മുഹമ്മദ്, സിപിഒമാരായ ജസ്റ്റിന്‍, മനീഷ്, മുനീര്‍, കെഎടിഎസ് സിപിഒ ധനഞ്ജയന്‍, ഡിവിആര്‍ എസ്‌സിപിഒബോബി ആന്‍ഡ്രൂസ്് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
- Log in to post comments