Skip to main content

കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നു

 

കോവിഡ് 19 ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക്  ഭക്ഷണം എത്തിക്കുന്നതിനും 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചണ്‍  ഇന്ന് മുതല്‍ (മാര്‍ച്ച് 27) ആരംഭിക്കും. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ നവീന കാന്റീനിലാണ് കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതെന്ന് കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അറിയിച്ചു.

date