Skip to main content

തെരുവോരങ്ങളിലുള്ള 450 പേരെ  ജില്ലാ ഭരണകൂടം പുനരധിവസിപ്പിച്ചു 

 

 

 

 

കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന 450 പേരെ ഇതിനകം  പുനരധിവസിപ്പിച്ചതായി ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.  കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് 

എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതി ന്റെ ഭാഗമായാണ് നടപടി. 

 

.വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റലിലും പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിലുമാണ് ഇവര്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പാടാക്കിയത്.

 

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മുഴുവന്‍ പേര്‍ക്കും പ്രാതലും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date