Skip to main content

വിലക്കുറവിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായി സേവ് ഗ്രീൻ സഹകരണവണ്ടി വീട്ടുമുറ്റത്തേക്ക്

 

കോവിഡ്‌ - 19  പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിലെ വീടുകളിൽ കഴിയുന്നവർക്ക്  വിലക്കുറവിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായി
സേവ് ഗ്രീൻ സഹകരണവണ്ടി വീട്ടുമുറ്റത്തേക്ക്.  
കോഴിക്കോട് കോർപ്പറേഷന്റെയും കൺസ്യുമർ ഫെഡിന്റെയും സഹകരണത്തോടെ സേവ് ഗ്രീൻ  അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 
ഇത് സംഘടിപ്പിക്കുന്നത്. 
 കോവിഡിനെതിരെ അതിജാഗ്രത തുടരുന്ന സാഹചര്യത്തിൽ ആളുകൾ നിത്യോപയോഗ സാധനങ്ങൾക്കായി പുറത്തിറങ്ങുന്നത് തടയുക, മിതമായ നിരക്കിൽ സാധനം  ആവശ്യക്കാരിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  പ്രവർത്തനം.

ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  സഹകരണ വാഹനത്തിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വീട്ടുപടിക്കൽ എത്തിക്കും.
പൊതു വിപണിയിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപന.   വണ്ടിയുടെയും ജീവനക്കാരുടെയും ചിലവ്  സേവ് ഗ്രീൻ വഹിക്കും.  
വാർഡ് കൗൺസിലർമാർക്കും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്കും സഹകരണ വണ്ടിയുടെ സഹായം തേടാം. നിശ്ചിത സ്ഥലങ്ങളിൽ സാധനം എത്തിക്കും. 
ഇതിനു പുറമേ വീടുകളിൽ പച്ചക്കറി കൃഷി  പ്രോത്സാഹിപ്പിക്കുന്നതിനായി  ഗുണമേന്മയുള്ള വിത്തിനങ്ങളും തുണിയിൽ തീർത്ത ഗ്രോ ബാഗുകളും സഹകരണ വാഹനം വഴി ലഭിക്കും. സാധനങ്ങൾ വേണ്ടവർ തുണി സഞ്ചി കരുതണം.  
ഫോൺ: 8281380070, 9961858168 
സഹകരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. 
കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ്, സേവ് ഗ്രീൻ പ്രസിഡന്റ് എം പി രജുൽ കുമാർ, വൈസ് പ്രസിഡന്റ് മുകുന്ദൻ  എന്നിവർ  പങ്കെടുത്തു.

 

date