Post Category
കോവിഡ് 19; ജില്ലയില്‍ ആകെ 10762 പേര്‍ നിരീക്ഷണത്തില്‍
പുതുതായി 108 പേര്‍ നിരീക്ഷണത്തില്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) ആകെ 10762 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. ഇതില്‍ 108 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 21 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് ഒരു സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെയായി ആകെ 227 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചതില്‍ 218 എണ്ണം നെഗറ്റീവാണ്. ഒന്‍പത് പോസിറ്റീവ് കേസുകളില്‍ ആറ് പേര്‍ കോഴിക്കോടും മൂന്ന് പേര്‍ ഇതര ജില്ലക്കാരുമാണ്. ഇനി 16 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
date
- Log in to post comments