Skip to main content

കോവിഡ് 19:   ജില്ലയില്‍ പരിശോധന കര്‍ശനമാക്കി  

 

 

 

കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍  നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവിമാര്‍ (സിറ്റി, റൂറല്‍) സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, നാല് താലൂക്ക് സ്‌ക്വാഡുകള്‍, പോലീസ് സ്‌ക്വാഡുകള്‍, 118 വില്ലേജ് സ്‌ക്വാഡുകള്‍ എന്നിവ നിരീക്ഷണത്തിനായി രംഗത്തുണ്ട്.

സാധുവായ സത്യവാങ്ങ്മൂലമോ പെര്‍മിറ്റോ ഇല്ലാതെ തെരുവിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ഉണ്ടാകും. ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ നിയമങ്ങളെ മാനിക്കുകയും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും വേണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

date