Skip to main content

സൗജന്യ റേഷന്‍ വിതരണം:  സുരക്ഷാ മാനദണ്ഡങ്ങള്‍  കര്‍ശനായി പാലിക്കണം

 

 

 

 

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ മാസത്തില്‍ റേഷന്‍ കടകള്‍ വഴി നടത്തുന്ന സൗജന്യ റേഷന്‍ വിതരണം താഴെ പ്രകാരം ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക്) കാര്‍ഡുകള്‍ക്ക്  കാലത്ത് ഒന്‍പത് മണി മുതല്‍ ഒരു മണി വരെയും മറ്റ് കാര്‍ഡുകള്‍ക്ക് രണ്ട് മണി മുതല് അഞ്ച് വരെയുമാണ് റേഷന്‍ വിതരണം നടത്തുക.

ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിച്ചിരിക്കണം. റേഷന്‍ വാങ്ങാനെത്തുന്ന ഗുണഭോക്താക്കള്‍, ലൈസന്‍സി എന്നിവര്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ വരിയില്‍ നില്‍ക്കരുതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date