Post Category
അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലൂടെ പ്രതിദിനം 212 പേര്‍ക്ക് സൗജന്യ ഭക്ഷണം
അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലൂടെ പ്രതിദിനം 212 പേര്‍ക്ക് സൗജന്യ ഭക്ഷണം.
76 അതിഥി തൊഴിലാളികളും ഇതിൽ ഉൾപ്പെടും.
കരാറുകാരുമായി ബന്ധപ്പെട്ട് മുഴുവൻ അതിഥി തൊഴിലാളികള്‍ക്കും പഞ്ചായത്ത് ഭക്ഷണം ഉറപ്പു വരുത്തി. മുഴുവന്‍ തൊഴിലാളികളുടെയും താമസസ്ഥലം സന്ദര്‍ശിച്ച് ആരോഗ്യ സുരക്ഷയും ഉറപ്പു വരുത്തി. കമ്മ്യൂണിറ്റി കിച്ചൺ പ്രവര്‍ത്തനത്തിന് അഴിയൂര്‍ വനിത സഹകരണ സൊസൈറ്റി , ചോമ്പാല്‍ സഹകരണ ബാങ്ക് എന്നിവയുടെയും അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിന് അഴിയൂര്‍ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മ, കക്കാട്ട് ബിസിനസ് ഗ്രൂപ്പ് എന്നിവയുടെയും സഹകരണം പഞ്ചായത്തിന് ലഭിക്കുന്നുണ്ട്. കുടുംബശ്രീ പതിനേഴാം വാര്‍ഡ് എഡിഎസ് ന്റെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.
date
- Log in to post comments