Post Category
നിസാമുദ്ദീനിലെ യോഗത്തില്‍ പങ്കെടുത്തത് രണ്ട് കോഴിക്കോട് സ്വദേശികള്‍
ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത രണ്ടുപേരാണ് കോഴിക്കോട് ജില്ലയിലുള്ളതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 13 ന് തന്നെ കോഴിക്കോട് എത്തിയ ഇവര്‍ നിരീക്ഷണത്തിലാണുള്ളത്. നിസാമുദ്ദീന്‍ തബ് ലീഗ് പള്ളിയില്‍ മാര്‍ച്ച് 18 മുതല്‍ 20 വരെ ഉണ്ടായിരുന്ന മറ്റ് മൂന്നു പേരുടെ ലിസ്റ്റ് കൂടി ലഭിച്ചിട്ടുണ്ട്. അവര്‍ യോഗത്തില്‍ പങ്കെടുത്തവരല്ല. കോഴിക്കോടു നിന്ന് നാലു മാസം മുമ്പേ പുറപ്പെട്ടു മാര്‍ച്ച് 23 ന് റെയില്‍ മാര്‍ഗം കോഴിക്കോട് തിരിച്ചെത്തിയ മൂന്നുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
date
- Log in to post comments