Post Category
അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധന നടത്തി
കോഴിക്കോട് ജില്ലയിലെ കക്കോടി, മോരീക്കര എന്നിവിടങ്ങളിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി റവന്യു, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി.
ക്യാംപുകളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വൈദ്യസഹായവും ലഭിക്കുന്നുണ്ടെന്ന് പരിശോധനാ സംഘം ഉറപ്പ് വരുത്തി. പരിശോധനയില്‍ എ.ഡി.എം റോഷ്ണി നാരായണന്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍. റംല, ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് പി.പി രാജന്‍, കലക്ട്രറ്റിലെ സുപ്രണ്ട് സി. സുബൈര്‍, കക്കോടി സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ജിജി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments