Skip to main content

ചിത്രരചനാ മത്സരം:  കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍

 

 

കൊറോണക്കാലത്ത് വീടുകള്‍ക്കുളളില്‍ കഴിയുന്ന കുട്ടികള്‍ക്കായി കേരള ലളിതകലാ അക്കാദമി കോറോണക്കാലത്തെ നിറക്കൂട്ടുകള്‍ എന്ന പ്രമേയത്തില്‍  ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എ3 സൈസ് കടലാസില്‍ വരച്ച ചിത്രങ്ങള്‍ secretary@lalithkala.org  എന്ന ഇമെയില്‍ അഡ്രസ്സിലേക്കാണ് അയക്കേണ്ടത്. എല്‍.പി, യു.പി ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് ഇമേജുകള്‍ അയക്കാം. 

 

ഓരോ ജില്ലയിലേയും 12 വീതം ചിത്രകാരന്മാര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും എത്തിച്ചു നല്‍കും. കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍ എന്ന് വ്യക്തമാക്കുന്ന അര പേജില്‍ കവിയാത്ത കുറിപ്പും തയ്യാറാക്കി രക്ഷാകര്‍ത്താക്കളുടെ സാക്ഷ്യപത്രത്തോടൊപ്പം അയയ്ക്കണം. ചിത്രത്തോടൊപ്പം പേര്, പഠിക്കുന്ന ക്ലാസ്സ്, സ്‌കൂള്‍, സ്‌കൂളിന്റെ പോസ്റ്റല്‍ അഡ്രസ്സ്, ജില്ല, സ്‌കൂളിന്റെ ലാന്‍ഡ് നമ്പര്‍, രക്ഷിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ്  എന്നീ വിവരങ്ങളും അയയ്ക്കണം. ചിത്രങ്ങളും മറ്റ് വിവരങ്ങളും അക്കാദമിയില്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20.

date