Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

കൊച്ചി:  കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളളതും റവന്യൂ റിക്കവറിക്ക് അയച്ചിട്ടുളളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കുന്നതിനുളള സമയം 2018 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം തൊഴിലുടമകള്‍ പൂര്‍ണമായും വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2401632.

date