Skip to main content

ആയിരം മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

മേക്കോഴൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റ് ആയിരം മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റ് മേക്കോഴൂര്‍ യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിന്‍ സാം വര്‍ഗീസ് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് മാസ്‌കുകള്‍ കൈമാറി. മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റ് മേക്കോഴൂര്‍ യൂണിറ്റ് സെക്രട്ടറി ലിന്റാ മേരി എബ്രഹാം, ട്രഷറര്‍ സോന മറിയം ജോര്‍ജ്, ജസ്‌ലിന്‍ എലിസബത്ത് സാം, ജോര്‍ജ് യോഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു. 

date