Post Category
ലോക്ക് ഡൗണിലും തിരക്കേറി പഴക്കൊട്ട-പച്ചക്കറിക്കൊട്ട വിപണി
കൃഷി വകുപ്പും പത്തനംതിട്ട നഗരസഭയും കുടുംബശ്രീ സി.ഡി.എസും ചേര്‍ന്ന് ടൗണ്‍ഹാളില്‍ നടത്തിവരുന്ന റംസാന് പഴക്കൊട്ട-പച്ചക്കറിക്കൊട്ട വിപണിക്ക് ലോക്ക് ഡൗണിലും തിരക്കേറുന്നു. നഗരസഭയിലെ വിവിധ കുടുംബശ്രീ വനിതാ ഗ്രൂപ്പുകളില്‍ നിന്നുമാണു പച്ചക്കറികള്‍ വിപണിയിലെത്തിക്കുന്നത്. പഴങ്ങള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ എത്തിക്കുന്നു. ഇതുകൂടാതെ പന്തളം ഫാമില്‍ നിന്നുള്ള ശര്‍ക്കര, കൊടുമണ്‍ അരി, കോഴഞ്ചേരി നാടന്‍ മാങ്ങ, കോന്നി പൈനാപ്പിള്‍, വള്ളിക്കോട് വെള്ളരി എന്നിവ ലഭ്യമാണ്. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ് സി.ഡി.എസ് അക്കൗണ്ടന്റ് ഫസീല എന്നിവരാണ് വിപണിക്ക് നേതൃത്വം നല്‍കുന്നത്.
date
- Log in to post comments