Post Category
മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഇക്കുറി നടത്തില്ല
കേരള അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തില്‍ ഈ വര്‍ഷം ചിത്രാപൗര്‍ണമി ഉത്സവം ഉണ്ടാകില്ല. മെയ് ഏഴിനാണ് ഈ വര്‍ഷത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്. ഇതു സംബന്ധിച്ച് ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന് തേനി കളക്ടര്‍ എം പല്ലവി ബല്‍ദേവുമായി നടത്തിയ ചര്‍ച്ചയിലാണ് ഉത്സവം പൂര്‍ണമായി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമായത്. കേരളത്തില്‍ നിന്നു തമിഴ്നാട്ടില്‍ നിന്നുമായി ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഒരു ദിവസത്തെ ചിത്രപൗര്‍ണമി ഉത്സവം കൊവിഡിന്റെ സാഹചര്യത്തില്‍ നടത്താന്‍ കഴിയില്ല. എല്ലാ വര്‍ഷവും രണ്ടു സംസ്ഥാനങ്ങളിലേയും വിവിധ വകുപ്പുകളുടെ ചുമതലയില്‍ ദിവസങ്ങള്‍ നീളുന്ന വലിയ തയാറെടുപ്പുകള്‍ക്കു ശേഷമാണ് ചിത്രാപൗര്‍ണമി നാളില്‍ ഉത്സവം നടത്തുന്നത്.
date
- Log in to post comments