Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: അപേക്ഷ സമര്‍പ്പിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോവിഡ് 19 മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ലോക്ഡൗണ്‍ കാലത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ ജില്ലാ ഓഫീസുകളിലെത്തി അപേക്ഷ സമര്‍പ്പിക്കുന്നതിന്  കഴിയാത്തവര്‍ക്ക് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.karshakathozhilali.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യപേജ്, അവസാനം അംശാദായം അടച്ച പേജ്, ഈ രേഖകളിലോ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവയും അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 235732.

date