സ്പൈസസ് -2020 വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍
വിദ്യാര്‍ത്ഥികളില്‍ സര്‍ഗ്ഗാത്മകതയും, കാര്‍ഷിക ശാസ്ത്ര അഭിരുചികളും പ്രോത്സാഹിപ്പിക്കുന്നതിനായി മാതാപിതാക്കളുടെ മേല്‍ നോട്ടത്തില്‍ പീരുമേട് നിയോജകമണ്ഡല സമഗ്ര സംയോജിത വിദ്യാഭ്യാസ സൊസൈറ്റിയും പീരുമേട് ബി.ആര്.സി യും ചേര്‍ന്ന് പീരുമേട് നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ എല്‍.പി, യു.പി., ഹൈസ്കൂള്‍ എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ച്, പദ്യം ചൊല്ലല്‍, പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുളളതാണ്.
രണ്‍ണ്ടാം ഘട്ടമായി വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക അവബോധം വര്‍ധിപ്പിക്കുന്നതിനായി മെയ് മുതല്‍ ഒരു മാസത്തേക്ക് പഞ്ചായത്തുകളുടെയും, കൃഷിഭവനുകളുടെയും സഹായത്തോടെ വീടുകളില്‍ പച്ചക്കറി തോട്ടം നിര്‍മ്മിക്കുന്ന ഒരു പദ്ധതി സംഘടിപ്പിക്കും. മെയ് ഏഴിനകം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാനായി വിദ്യാര്‍ത്ഥിയുടെ പേര്, സ്കൂള്‍, ക്ലാസ്സ് മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ അതത് സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളുടെ അടിസ്ഥാനമാക്കി നിയമിച്ചിരിക്കുന്ന ചാര്‍ജ് ഓഫീസര്‍മാരുടെ വാട്ട്സ്അപ്പ് നമ്പറിലേക്ക് (9562242887, 9747123626, 9562428087, 9447736644, 9526276947, 9446788543) അയക്കണം. ക്രാഫ്റ്റ് വര്‍ക്ക് മത്സരത്തിന്റെ ഭാഗമായി ബോട്ടില്‍ ക്രാഫ്റ്റ്, പേപ്പര്‍ ക്രാഫ്റ്റ്, വേസ്റ്റ്മെറ്റീരിയല്സ് ക്രാഫ്റ്റ് വര്‍ക്ക്, ടോയി വര്‍ക്ക് മോഡല്‍സ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍സ്, കാരിക്കേചേഴ്സ്, പോസ്റ്റര്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. വിജയികളാകുന്ന മത്സരാര്‍ത്ഥിക്കും സൂക്ളിനും പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്‍ണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ വിത്തുകള്‍ എത്തിച്ച് തരുന്നതാണ്.
- Log in to post comments