Skip to main content

ഞായാറാഴ്ച പൂര്‍ണ്ണ അടച്ചിടല്‍

കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഞായറാഴ്ചത്തെ പൊതു അടച്ചിടലില്‍ മുഴുവന്‍ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആശുപത്രികള്‍ക്ക് സമീപത്തെ ഹോട്ടലിന് കൗണ്ടറുകളിലൂടെ ഭക്ഷണം വിതരണം ചെയ്യാം. ഓരോ അങ്ങാടിയിലും ഒരു ഭക്ഷ്യ വിതരണ സ്ഥാപനത്തിന് കൗണ്ടര്‍ സജ്ജമാക്കി പ്രവര്‍ത്തിക്കാം. ഇതിനുള്ള അനുമതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കും. തോട്ടങ്ങളില്‍ ജോലി നടത്താവുന്നതാണ്. സൈക്കിള്‍ സവാരിയ്ക്കും, കാല്‍നട യാത്രയ്ക്കും ഉപയോഗപ്പെടുന്ന പാത നിശ്ചയിച്ച് നല്‍കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

date