Post Category
വിദേശത്തുനിന്നും ഇതുവരെ എത്തിയത് -141 പേര്‍
എട്ടു വിമാനങ്ങളിലും ഒരു കപ്പലിലുമായി കേരളത്തില്‍ എത്തിയ പ്രവാസികളില്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവര്‍ ആകെ 141 പേര്‍. ഇതില്‍ 72 പേര്‍ ജില്ലാ ഭരണകൂടം ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലും 69 പേര്‍ ഹോം ക്വാറന്‍റയിനിലുമാണ് കഴിയുന്നത്.
ഞായറാഴ്ച്ച രാത്രി ക്വലാലംപൂരില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയ ഏഴു പേരില്‍ ഒരാളെ വീട്ടിലേക്കയച്ചു. ബാക്കി ആറു പേര്‍ ഹോം ക്വാറന്‍റയിനാലാണ്. ഇതുവരെ എത്തിയവരില്‍ 75 പേര്‍ പുരുഷന്‍മാരും 66 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 34 ഗര്‍ഭിണികളും ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.
date
- Log in to post comments