Skip to main content
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍  മന്ത്രി എം.എം മണിക്ക് കൈമാറുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍. അമ്പെത്തെണ്ണായിരം രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് ജില്ലാ മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ജിജോ ജോസ്, സിജി കെ.ആര്‍, സ്നേഹിത പ്രതിനിധി ലിയ പോള്‍, എന്നിവര്‍ കൈമാറി. പ്രതിമാസം ഇരുപതിനായിരം രൂപയില്‍ താഴെ വേതനം ലഭിക്കുന്ന കരാര്‍, ദിവസ വേതന ജീവനക്കാരായ   ബ്ലോക്ക് കോര്‍ഡിനേറ്റേഴ്സ്, സ്നേഹിത ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍, എന്നിവര്‍ സംയുക്തമായാണ് തുക സമാഹരിച്ചത്.

date