Skip to main content

കോഴിക്കോട് നിന്ന് നാട്ടിലേക്ക് മടങ്ങിയത് 7365 അതിഥി തൊഴിലാളികള്‍

 

സമീപ ജില്ലകളില്‍ നിന്നുള്ളവരും
കോഴിക്കോട് വഴി യാത്രയായി

ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ ജില്ലകളില്‍ കുടുങ്ങിയ 7365 അതിഥി തൊഴിലാളികള്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴി നാട്ടിലേക്ക് മടങ്ങി. ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലേക്ക് രണ്ട് വീതം ട്രെയിനുകളും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിനുകളുമാണ് ഇതുവരേ പോയത്.

നാലു സംസ്ഥാനങ്ങളിലേക്കുമായി കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളില്‍ ജോലിചെയ്യുന്ന 5762 അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. മധ്യപ്രദേശിലേക്ക് മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 തൊഴിലാളികളും കണ്ണൂരില്‍ നിന്നുള്ള 449 തൊഴിലാളികളും കോഴിക്കോട് നിന്ന് മടങ്ങിയിരുന്നു.
ഝാര്‍ഖണ്ഡിലേക്ക് 489 പേരും രാജസ്ഥാനിലേക്ക് 307 പേരുമടക്കം 796 വയനാട് ജില്ലയില്‍ നിന്നുള്ള അതിഥി തൊഴിലാളികളും കോഴിക്കോട് വഴിയാണ് നാട്ടിലേക്ക് യാത്രയായത്.
 

ഝാര്‍ഖണ്ഡ് 2649, ബീഹാര്‍ 2279, മധ്യപ്രദേശ് 1138, രാജസ്ഥാന്‍ 1299 എന്നിങ്ങനെ 7365 അതിഥി തൊഴിലാളികള്‍ ആറ് ട്രെയിനുകളിലായാണ് സ്വദേശങ്ങളിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലേക്ക് കോഴിക്കോട് നിന്നു ട്രെയിനുകളുണ്ടാകും.

 

date