ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം.
ഐ.എച്ച്.ആര്.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്ക് എട്ടാം തരാം പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. എറണാകുളത്തെ കലൂര്‍, കപ്രാശ്ശേരി, മലപ്പുറത്തെ വാഴക്കാട്, വട്ടംക്കുളം, പെരിന്തല്‍മണ്ണ, കോട്ടയത്തെ പുതുപ്പള്ളി, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ, പത്തനംതിട്ടയിലെ മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്.
2006 ജൂണ്‍ ഒന്നിനും 2008 മെയ് 31 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം അപേക്ഷകര്‍. ഏഴാം തരം/ തത്തുല്യം പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും ihrd.kerala.gov.in/thss ല്‍ മെയ് 26 വൈകീട്ട് നാല് വരെ അപേക്ഷിക്കാം. രജിസ്ട്രേഷന് ഫീസ് 110 രൂപ (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷാ ഫീസ് സ്കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി.യായോ നല്‍കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments