Skip to main content

തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

    മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ ഗോള്‍ഡന്‍ ബെല്‍സ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആറ് കുട്ടികള്‍ക്കാണ് തയ്യല്‍ മെഷീന്‍ നല്‍കിയത്. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഷീന്‍ വിതരണം ചെയ്തത്. തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്ക് മാസ്‌ക് നിര്‍മ്മിച്ച് നല്‍കുകയാണ് ലക്ഷ്യം. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഹിന്ദു റാവു, സ്‌കൂള്‍ അധ്യാപിക സി.ജെ. റിനു എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് തയ്യല്‍ മെഷീന്‍ വിതരണം നടത്തിയത്.

date