Skip to main content

ഡല്‍ഹിയില്‍ നിന്ന് എത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍  പത്തനംതിട്ട ജില്ലക്കാരായ 64 പേര്‍

ഡല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച്ച (22) പുലര്‍ച്ചെ വന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംത്തിട്ട ജില്ലക്കാരായ 64 പേര്‍ എത്തി. എറണാകുളം സൗത്ത് സ്റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ 32 വീതം ജില്ലക്കാരാണ് എത്തിയത്. 

എറണാകുളത്തെത്തിയ ട്രെയിനില്‍ 21 പുരുഷന്‍മാരും 9 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 22 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. തിരുവനന്തപുരത്തെത്തിയ 32 പേരില്‍ 17 പുരുഷന്‍മാരും 14 സ്ത്രീകളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 28 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 

date