Skip to main content

പ്ലാന്തണല്‍ കൂട്ടത്തിന് തുടക്കം; മന്ത്രി എ കെ ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു

 

 

ലോക പരിസ്ഥിതി ദിനത്തില്‍  ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം നടപ്പിലാക്കുന്ന പ്ലാന്തണല്‍ കൂട്ടം പദ്ധതിയുടെ ജില്ലാതല ഉല്‍ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.  ഗസ്റ്റ് ഹൗസ് പരിസരത്ത് പ്ലാവിന്‍ തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം.
ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വളണ്ടിയര്‍മാര്‍ വീടുകളില്‍ തയ്യാറാക്കിയ പ്ലാവിന്‍ തൈകളാണ് പരിസ്ഥിതി ദിനത്തില്‍ പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലുമായി നട്ടുപിടിപ്പിച്ചത്.  ജില്ലയിലെ 13900 വളണ്ടിയര്‍മാര്‍ 10 തൈകള്‍ വീതമാണ് വീട്ടുകാരുടെ സഹായത്തോടെ തയ്യാറാക്കിയത്. പ്രകൃതി സൗഹൃദപരമായി  വാഴപ്പോളയിലും ചിരട്ടയിലും മറ്റുമാണ് ഇവ നട്ടുപിടിപ്പിച്ചത്.  ഒന്നേകാല്‍ ലക്ഷം പ്ലാവിന്‍ തൈകള്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനത്തില്‍ നട്ടുപിടിപ്പിച്ചു് .  എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ എസ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ.ഷാജി, കെ.ബിന്ദു, ജിയ എലേന ജോണ്‍ എന്നിവര്‍ സംസാരിച്ചു.

date