Skip to main content

ഫ്ളാറ്റുകള്‍ ഒഴിവുണ്ട്

 

 

 സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ കോഴിക്കോട് കോവൂരില്‍ സ്ഥിതി ചെയ്യുന്ന അത്താണി വാടക വീട് പദ്ധതിയില്‍ വിധവകള്‍, വിവാഹ മോചിതരായ വനിതകള്‍ എന്നിവര്‍ക്കായി സംവരണം ചെയ്ത നാല് ഫ്ളാറ്റുകള്‍ ഒഴിവുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്ത് വിദൂര സ്ഥലങ്ങളില്‍ നിന്ന് നഗര പരിധിയില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നിശ്ചിത കാലത്തേക്ക് ഇവ വാടകയ്ക്ക് നല്‍കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെട്ട താല്‍പര്യമുളള വ്യക്തികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ചക്കോരത്തുകുളത്തുളള ഓഫീസില്‍ നിന്നും ജൂണ്‍ 10 മുതല്‍ 19 വരെ പ്രവൃത്തി ദിവസങ്ങളില്‍ 10.30 നും 3.30 നും ഇടയില്‍ അപേക്ഷാ ഫോം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2369545.

date