Skip to main content

ശുചീകരിച്ചു

 

 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ജീവനക്കാരുടെ സഹകരണത്തോടെ സിവില്‍ സ്‌റ്റേഷനും പരിസരവും ശുചീകരിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് ശുചീകരണം നടത്തിയത്. എഡിഎം റോഷ്ണി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കബനി, ഹുസൂര്‍ ശിരസ്താര്‍ സുരേഷ്‌കുമാര്‍, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ടി നാസര്‍ബാബു, കെ പി ദീപേഷ്, വെല്‍ഫയര്‍ കമ്മിറ്റി ജീവനക്കാര്‍, സ്വാഭിമാന്‍ വളണ്ടിയർമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date