Post Category
14000 വൃക്ഷത്തൈ നട്ട് കൊയിലാണ്ടി നഗരസഭ
പരിസ്ഥിതി ദിനത്തിൽ 14000 വൃക്ഷത്തൈ നട്ട് കൊയിലാണ്ടി നഗരസഭ. എ.ജി പാലസ് ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ വി.കെ പത്മിനി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് പതിനായിരം തൈകൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടുന്നത്. ചോണാർ വീട്ടിൽ കുഞ്ഞായിക്ക എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള പത്ത് സെന്റോളം സ്ഥലമാണ് പച്ചത്തുരുത്തിനായി വിട്ടുനൽകിയത്. ഹരിത കേരളം മിഷൻ കോർഡിനേറ്റർ പി പ്രകാശ് മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി രമേശ്, ജെഎച്ച്ഐ മാർ, കൃഷി ഓഫീസർ ശുഭശ്രീ, വാർഡ് കൗൺസിലർമാർ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, നാടൻ കലാരൂപ കൂട്ടായ്മ അംഗങ്ങൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ, യങ്ങ് പ്രഫഷണൽ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments