കോവിഡ് 19: പുതുതായി 421 പേര്‍ നിരീക്ഷണത്തില്‍; നിരീക്ഷണത്തിലുള്ള പ്രവാസികള്‍ 3457 പേര്‍
കോഴിക്കോട് ജില്ലയില്‍ ഇന്ന് (06.06.20) പുതുതായി വന്ന 421 പേര്‍ ഉള്‍പ്പെടെ 7704 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 33,935 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 31 പേര്‍ ഉള്‍പ്പെടെ 136 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 100 പേര്‍ മെഡിക്കല്‍ കോളേജിലും 36 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്. 26 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് വന്ന 60 പേര്‍ ഉള്‍പ്പെടെ ആകെ 3457 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 840 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2598 പേര്‍ വീടുകളിലും 19 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 142 പേര്‍ ഗര്‍ഭിണികളാണ്.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 400 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2493 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 15374 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
- Log in to post comments