Skip to main content

കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജ•ം നല്‍കി

കോവിഡ് 19 സ്ഥിരീകരിച്ച്  ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജ•ം നല്‍കി. വേങ്ങര സ്വദേശിനിയായ 26 കാരിയാണ് കോവിഡ് ആശങ്കകള്‍ക്കിടയിലും മാതൃത്വത്തിന്റെ മാധുര്യമറിഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ (ജൂണ്‍ ആറ്) പുലര്‍ച്ചെ പന്ത്രണ്‍്  മണിയോടെ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 2.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 
വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഇവര്‍ മെയ് 18നാണ്   അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തിയത്. 19ന് വീട്ടിലെത്തിയ ഇവരെ രോഗലക്ഷണങ്ങളോടെ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ രണ്‍ിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവ ശസ്ത്രക്രിയക്ക് മുമ്പ് ട്രൂനാറ്റ് മെഷീനിലൂടെ നടത്തിയ സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
(എം.പി.എം 2102/2020)
 

date