Skip to main content

ഇനിയും നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള അതിഥി തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം 

ഇതര സംസ്ഥനങ്ങളില്‍ നിന്ന് ലോക്ഡൗണ്‍ മൂലം ജില്ലയില്‍ അകപ്പെട്ട അതിഥി തൊഴിലാളികളില്‍ ഇനിയും  സ്വദേശത്തേക്ക്  മടങ്ങി പോകാന്‍ താത്പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍  പേര്, വിലാസം, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍  അവര്‍ താമസിക്കുന്ന  പഞ്ചായത്ത് വിലേജ് ഓഫീസ് എന്നിവിടങ്ങളില്‍ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍  നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാണ്  സുപ്രീം കോടതിയുടെ  നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

 

ജില്ലയില്‍ നിന്ന് മടങ്ങിയത് 29,570 അതിഥിതൊഴിലാളികള്‍

 

 ജില്ലയില്‍ നാട്ടില്‍ പോകാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും ഇതിനോടകം സ്വദേശത്തേക്ക് മടക്കി അയച്ചതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ നിന്ന്  പ്രത്യേക തീവണ്‍ികളില്‍ 29,570 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. ബീഹാര്‍- 6,954 പേര്‍, ഉത്തര്‍പ്രദേശ് 3,126  വെസ്റ്റ് ബംഗാള്‍-  12,364 പേര്‍, രാജസ്ഥാന്‍- 1,941 പേര്‍, മധ്യപ്രദേശ്-795 പേര്‍, മിസോറം-ഒരാള്‍,  മണിപ്പൂര്‍- 60 പേര്‍, ചത്തീസ്ഗഢ്-77പേര്‍, ഉത്തരാഖണ്ഡ്-39 പേര്‍, അരുണാചല്‍ പ്രദേശ്-38 പേര്‍, മേഘാലയ-139 പേര്‍, ത്രിപുര-54 പേര്‍, പഞ്ചാബ്-മൂന്ന് പേര്‍, ജാര്‍ഖണ്ഡ്- 1,747 പേര്‍, ഒഡീഷ-2,232 പേര്‍ എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍.
(എം.പി.എം 2104/2020)
 

date