Skip to main content

താത്കാലിക ഡ്രൈവര്‍ നിയമനം

 

പീരുമേട് ഇന്‍ഡസ്ട്രിയില്‍ ട്രൈബ്യൂണലിന്‍റെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍ തസ്തികയില്‍ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

 

വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷകള്‍ ജൂണ്‍ 11ന് വൈകുന്നേരം നാലു വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. 

 

 ജൂണ്‍ 15 ഉച്ചകഴിഞ്ഞ് രണ്ടിന്  ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്‍റെ കാര്യാലയത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ നടത്തുന്ന ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം.

date