Skip to main content

ചങ്ങനാശേരിയില്‍നിന്നുള്ള 1464 അതിഥി തൊഴിലാളികൾ പശ്ചിമബംഗാളിലേക്ക് മടങ്ങി

ചങ്ങനാശേരി താലൂക്കില്‍ നിന്നുള്ള  1464 അതിഥി തൊഴിലാളികള്‍ ഇന്നലെ(ജൂണ്‍ 5) പശ്ചിമബംഗാളിലേക്ക് മടങ്ങി.  31 ബസുകളിലായി തൊഴിലാളികളെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചാണ് ഹൗറയിലേക്കുള്ള ട്രെയിനില്‍ അയച്ചത്. ഇവരില്‍ 1054 പേര്‍ പായിപ്പാടുനിന്നുള്ളവരാണ്.

 

തൃക്കൊടിത്താനം-94, മാടപ്പള്ളി-29, വാകത്താനം-287 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളില്‍നിന്നുള്ളവരുടെ എണ്ണം. 

 

 ഇതോടെ ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 11,918 ആയി. 

 

ജില്ലാ കളക്ടര്‍ എം.അഞ്ജന, എ.ഡി.എം അനില്‍ ഉമ്മന്‍,  ആര്‍.ഡി.ഒമാരായ ജോളി ജോസഫ്, എം.ടി അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസ് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

date