Post Category
നെഹ്റു യുവകേന്ദ്ര ലോക പരിസ്ഥിതി ദിനം ആചരിച്ചു
നെഹ്രു യുവകേന്ദ്രയുടെ ആഭ്യമുഖ്യത്തില്‍ ജില്ലയിലുടനീളം വിവിധ യൂത്ത് ക്ലബുകളുടെ നേതൃത്വത്തില്‍ റോഡരികിലും പൊതുസ്ഥലങ്ങളിലും വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പാലക്കാട് ജില്ലാ പഞ്ചായത്ത് റോഡില്‍ നേരത്തെ നട്ട മരങ്ങളുടെ പരിപാലനവും പുതിയ തൈകള്‍ വെച്ച് പിടിപ്പിക്കലും നടന്നു. ചെമ്പകം, ഇലഞ്ഞി, മഹാഗണി, ഉങ്ങു, കണിക്കൊന്ന എന്നീ മരങ്ങളാണ് നട്ടത്. പരിസ്ഥിതി ദിനാഘോഷം നെഹ്രു യുവകേന്ദ്ര ജില്ല യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ശിവദാസ്, കെ.വിനോദ് കുമാര്‍, എന്‍.കര്‍പ്പകം, നാഷണല്‍ യൂത്ത് വളണ്ടിയര്‍മാര്‍ നേതൃത്വം നല്കി.
date
- Log in to post comments