Post Category
വാളയാർ ചെക്പോസ്റ്റ് വഴി 1814 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ ( ജൂൺ നാലിന് രാവിലെ 6 മുതൽ ജൂൺ അഞ്ചിന് രാവിലെ 6 വരെ) 1814 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1091 പുരുഷൻമാരും 479 സ്ത്രീകളും 244
കുട്ടികളുമുൾപ്പെടെയുള്ളവർ 562 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 403 കാറുകൾ, 62 ഇരുചക്രവാഹനങ്ങൾ,11 ട്രാവലറുകൾ,72 മിനി ബസുകൾ, ഒൻപത് ആംബുലൻസുകൾ, അഞ്ച് ഓട്ടോറിക്ഷകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments