Skip to main content

കോവിഡ് 19: ജില്ലയില്‍ 181 പേർ ചികിത്സയിൽ

 

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 181 പേരാണ് ചികിത്സയിലുള്ളത്.  കൂടാതെ, ജില്ലയിലെ വിവിധ ആശുപത്രികളിലായി 33 പേർ നിരീക്ഷണത്തിലുണ്ട്. 

ഇന്ന് (ജൂൺ 5) ജില്ലയിൽ 40 പേർക്കാണ് (28 പുരുഷന്മാർ, 12 സ്ത്രീകൾ) കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ വിദേശത്തു നിന്നും വന്ന  9 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 26 പേർക്കും  സമ്പർക്കം വഴി അഞ്ചുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പരിശോധനയ്ക്കായി ഇതുവരെ 9884 സാമ്പിളുകളാണ് അയച്ചത്. ആകെ 28 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 

സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1303 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ്  പരിശോധിച്ചത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date