ജില്ലയിൽ നിന്നും 1377 അതിഥി തൊഴിലാളികൾ വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി.
ജില്ലയിൽ നിന്നും 1377 അതിഥി തൊഴിലാളികൾ ഇന്ന് (ജൂൺ 5) പുലർച്ചെ രണ്ടിന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. പാലക്കാട്, മണ്ണാർക്കാട് , ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചത്.
തൊഴിലാളികളെ കെ.എസ്.ആർ.ടി.സി. ബസുകളിലായാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും ഉറപ്പുവരുത്തിയാണ് തൊഴിലാളികളെ നാട്ടിലേക്കയച്ചത്.
ജില്ലയിൽ നിന്നും ട്രെയിൻ മാർഗം സ്വദേശത്തേക്ക് മടങ്ങിയത് 10226 അതിഥി തൊഴിലാളികൾ
ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ നിന്നും ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 10226 അതിഥി തൊഴിലാളികൾ. മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനിൽ 1208 തൊഴിലാളികൾ, മെയ് 20 ന് പാലക്കാട് നിന്നും ഉത്തർപ്രദേശിലേക്ക് 1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാർഖണ്ഡിലേക്ക് പോയ ട്രെയിനിൽ 615, മെയ് 23 ന് തിരുവന്തുരത്തു നിന്നും - രാജസ്ഥാനിലേക്ക് പോയ ട്രെയിനിൽ 298 പേർ, പാലക്കാട് - ബീഹാർ ട്രെയിനിൽ 1475, മെയ് 24 ന് തിരുവനന്തപുരം - മിസ്സോറാം ട്രെയിനിൽ 54, കോഴിക്കോട് - ഉത്തരാഖണ്ഡ് ട്രെയിനിൽ 20, മെയ് 25 ന് തിരുവനന്തപുരം - ചത്തീസ്ഖണ്ഡ് ട്രെയിനിൽ 87, എറണാകുളം - ജയ്പൂർ ട്രെയിനിൽ 139, മെയ് 27 ന് പാലക്കാട് - ബീഹാർ ട്രെയിനിൽ 953, മെയ് 28 ന് തിരുവന്തപുരം - അഗർത്തല ട്രെയിനിൽ 97, മെയ് 29 ന് തിരൂർ - ജാർഖണ്ഡ് ട്രെയിനിൽ 109, മെയ് 30 ന് എറണാകുളം - ജാർഖണ്ഡ് ട്രെയിനിൽ 687, മെയ് 31 ന് എറണകുളം - മധ്യപ്രദേശ് ട്രെയിനിൽ 260, മെയ് 31 കോഴിക്കോട് - വെസ്റ്റ് ബംഗാൾ ട്രെയിനിൽ 30, ജൂൺ രണ്ടിന് പാലക്കാട് - ജാർഖണ്ഡ് ടെയിനിൽ 404, ജൂൺ മൂന്നിന് ഷൊർണൂർ - ഉത്തർപ്രദേശ് ട്രെയിനിൽ 206, ജൂൺ അഞ്ചിന് പാലക്കാട് - ഒഡീഷ 474, പാലക്കാട് - ജാർഖണ്ഡ് 288, ജൂൺ ആറിന് ആലപ്പുഴ - ഒറീസ 10 പേർ, ഇന്ന് (ജൂൺ 6) പാലക്കാട് -വെസ്റ്റ് ബംഗാൾ 1377 പേർ ഉൾപ്പടെ 10226 അതിഥി തൊഴിലാളികളാണ് ട്രെയിൻ മാർഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.
- Log in to post comments