Skip to main content

അട്ടപ്പാടി ഊരുകളിൽ ജില്ലാ പഞ്ചായത്ത്  ടി.വി ലഭ്യമാക്കും 

 

അട്ടപ്പാടിയിലെ ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ ഊരുകളിലേക്കും ജില്ലാ പഞ്ചായത്ത്  ടി.വി ലഭ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.ശാന്തകുമാരി അറിയിച്ചു. അട്ടപ്പാടിയിലെ 69 ഊരുകളിലായി 650 ഓളം വരുന്ന കുട്ടികൾക്കാണ് ഓൺ ലൈൻ പഠന സൗകര്യം ഇല്ലായെന്ന്  കണ്ടെത്തിയത്.  ഇതിനു പുറമെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത
മറ്റു പ്രദേശങ്ങളിലെ  കുട്ടികൾക്കും  ടി.വി ലഭ്യമാക്കും. ഇതിനായി  ജില്ലാ പഞ്ചായത്ത്‌ ഓൺ ഫണ്ടിൽ നിന്നും  10 ലക്ഷം രൂപ ചിലവഴിക്കുമെന്നും ജില്ല പഞ്ചായത്ത്  പ്രസിഡന്റ്‌  അറിയിച്ചു.
 

date