Post Category
കോവിഡ് 19: ജില്ലയില്‍ 172 പേർ ചികിത്സയിൽ
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 172 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, ജില്ലയിലെ വിവിധ ആശുപത്രികളിലായി 16 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്ന് (ജൂൺ 6) ജില്ലയിൽ 11 പേർക്കാണ് (9 പുരുഷന്മാർ, 2 സ്ത്രീകൾ) കോവിഡ് 19 സ്ഥിരീകരിച്ചത്.
പരിശോധനയ്ക്കായി ഇതുവരെ 10274 സാമ്പിളുകളാണ് അയച്ചത്. ആകെ 44 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1357 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
date
- Log in to post comments