Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1578 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ   ( ജൂൺ ആറ് രാവിലെ 6 മുതൽ ജൂൺ ഏഴ് രാവിലെ 6 വരെ) 1578 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 910 പുരുഷൻമാരും 445 സ്ത്രീകളും 223
കുട്ടികളുമുൾപ്പെടെയുള്ളവർ 664 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 521 കാറുകൾ, 80 ഇരുചക്രവാഹനങ്ങൾ, 9 ട്രാവലറുകൾ, 49 മിനി ബസുകൾ, 4 ഓട്ടോറിക്ഷകൾ, ഒരു ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date