Post Category
ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്
പാലക്കാട് ഡി.എം.ഒ കെ പി റീത്തയുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ് ആയതായി ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ വീട്ടിലിരുന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച ചില ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കമുണ്ടായതിനാലാണ് ഡി.എം.ഒ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്.14 ദിവസം കഴിഞ്ഞ് ജൂൺ 11 നാണ് നിരീക്ഷണ കാലാവധി പൂർത്തിയാകുക. 12 മുതൽ നേരിട്ട് ജോലിയിൽ സജീവമാകുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.
date
- Log in to post comments