Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1258 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ 
 നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന്   ( ജൂൺ ഏഴിന് വൈകിട്ട് 6  വരെ) 1258 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.705 പുരുഷൻമാരും 375 സ്ത്രീകളും 178
കുട്ടികളുമുൾപ്പെടെയുള്ളവർ 479 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 390 കാറുകൾ, 49 ഇരുചക്രവാഹനങ്ങൾ, 16 ട്രാവലറുകൾ, 19 മിനി ബസുകൾ, 4 ഓട്ടോറിക്ഷകൾ , ഒരു ആംബുലൻസ്   എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date