Skip to main content

പാലക്കാട് ജില്ലയിൽ അഞ്ച് പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു

 

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ മൂന്ന്) അഞ്ച് പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു. ഇതോടെ  ജില്ലയിൽ കോവിഡ്‌  സ്ഥിരീകരിച്ച്  148 പേരാണ് ചികിത്സയിൽ ഉള്ളത്.

 ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

ചെന്നൈ- 1
മെയ് 25 ന് ചെന്നൈയിൽ നിന്നും എത്തിയ കൊപ്പം മണ്ണേങ്ങോട് സ്വദേശി (62, പുരുഷൻ)

അബുദാബി-2
മെയ് 17ന് അബുദാബിയിൽനിന്ന് എത്തിയിട്ടുള്ള  വലിയപാടം സ്വദേശി (35, പുരുഷൻ) എലപ്പുള്ളി നോമ്പിക്കോട് സ്വദേശി (47, പുരുഷൻ) 

ദുബായ് -1
മെയ് 17 ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി (47, പുരുഷൻ)

കൂടാതെ ഒരു പുതുനഗരം കരിപ്പോട് സ്വദേശിക്കും(47, പുരുഷൻ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും  മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24,  17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 148 പേരായി.   
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും  ചികിത്സയിലുണ്ട്. 
 

date