അഴിയൂരില്‍ 'എന്റെ ഭവനം ശുചിത്വ ഭവനം' ക്യാമ്പയിന് സംഘടിപ്പിച്ചു
അഴിയൂരില്‍ 'എന്റെ ഭവനം ശുചിത്വ ഭവനം' ക്യാമ്പയിന് സംഘടിപ്പിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 4800 വീടുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമായി. കുടുംബശ്രീ പ്രവര്‍ത്തകരുടെ വീടുകള്‍ സ്വയം ശുചീകരിച്ച് ശുചിത്വ ഭവനമായി പ്രഖ്യാപിക്കുന്ന ശുചിത്വ ചങ്ങല പദ്ധതി വൈസ് പ്രസിഡണ്ട് ഷീബ അനിലിന്റെ വീട് ശുചീകരിച്ച് പ്രസിഡണ്ട് വി.പി. ജയന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 219 കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സ്വന്തം വീട് ശുചീകരിച്ച് മറ്റുള്ളവരെ ശുചീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ശുചിത്വ ചലഞ്ച് പരിപാടി പഞ്ചായത്തിലെ 4800 വീടുകളില്‍ നടപ്പിലാക്കും. വീടും പരിസരവും ശുചീകരിക്കുക, കൊതുക് നിവാരണം, ഉറവിടനശീകരണം, മാറാല നീക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ അംഗങ്ങള്‍ ചെയ്യുക. സ്ഥിരം സമിതി അധ്യക്ഷരായ ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ്.പി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സണ്‍, എഡിഎസ് ശര്‍മ്മിള, പഞ്ചായത്ത് ജീവനക്കാരന് മുജീബ് റഹ്മാന് സി എച്ച് എന്നിവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളിലെ ശുചിത്വ പ്രവര്‍ത്തനം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും.
- Log in to post comments