Skip to main content

പരിസ്ഥിതി ദിനത്തില്‍  വൃക്ഷത്തൈ നടീലും  ശുചീകരണ പ്രവര്‍ത്തനങ്ങളുമായി യുവജന സന്നദ്ധ സേന

പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ജില്ലായുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  രാജകുമാരിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്ര ശുചീകരണവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു. രാജക്കാട്, രാജകുമാരി പഞ്ചായത്ത് യൂത്ത് സെന്ററുകളിലെ യുവജന സന്നദ്ധ സേനപ്രവര്‍ത്തകര്‍ സംയുക്തമായാണ് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രം ശൂചീകരിച്ചത്. കൂടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കി വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു.
രാജക്കാട്  അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ടോമി ജോസ് വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ലിന്റ സാറ കുര്യന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷാജി തുണ്ടത്തില്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എം.എം ജോഷി, യൂത്ത് വോളന്റിയര്‍മാരായ എബി എല്‍ദോ. ജിബിന്‍, ആര്യ രവികുമാര്‍  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 

date