Skip to main content
കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മണക്കാട് സര്‍വ്വീസ് സഹകര ബാങ്കിന് മുന്‍പില്‍ തൈ നട്ട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഷേര്‍ളി എസ് നിര്‍വ്വഹിക്കുന്നു.

ഹരിതം സഹകരണം പദ്ധതി ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പാക്കി വരുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മണക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
തൊടുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍  വി.വി. മത്തായിയുടെ അദ്ധ്യക്ഷതയില്‍ ഇടുക്കി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എസ്. ഷേര്‍ലി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
 
പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി
സഹകരണ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതം സഹകരണം.ഇതിന്റെ ഭാഗമായി 2017 -ല്‍ സഹകരണ വകുപ്പ് സംസ്ഥാനമൊട്ടാകെ സഹകരണ സംഘങ്ങള്‍ വഴി 5 ലക്ഷം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. ആദ്യ 'ഹരിതം സഹകരണം' പദ്ധതി വന്‍ വിജയമായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ച്ചയായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2018 മുതല്‍ 2022 വരെയുള്ള 5 വര്‍ഷക്കാലം 'തീം ട്രീസ് ഓഫ് കേരള' എന്ന പേരില്‍ കേരളത്തിന്റെ തനത് വൃക്ഷങ്ങളായ പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നീ 5 ഇനം വൃക്ഷ തൈകള്‍ ഒരോ വര്‍ഷവും ഒരു ഇനം വീതം 1 ലക്ഷം തൈകള്‍ പ്രകാരം 5 ലക്ഷം വൃക്ഷ തൈകള്‍ പദ്ധതി പ്രകാരം നട്ടു പിടിപ്പിക്കും.
 യോഗത്തില്‍ മണക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി. ദിലീപ് സ്വാഗതം ആശംസിയ്ക്കുകയും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ കെ. ദീപക്,  ഇന്ദു സുധാകരന്‍,  സക്കറിയ എം,  എം.റ്റി. ജോണി,  സി.പി. കൃഷ്ണന്‍,  സി.കെ. നസീര്‍, വഴിത്തല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  മാത്യു ആന്റണി, പുറപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ:ജോണ്‍സണ്‍ ജോസഫ്, തൊടുപുഴ സഹകരണ ആഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ റോസമ്മ ജേക്കബ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും അസിസ്റ്റന്റ് രജിസ്ട്രാര്‍  എം.ജെ. സ്റ്റാന്‍ലി കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് അംഗങ്ങള്‍ക്കുളള തെങ്ങിന്‍ തൈകളുടെ വിതരണ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ നിര്‍വ്വഹിച്ചു. ഒപ്പം  ബാങ്കിന്റെ വക സ്ഥലത്ത് തെങ്ങിന്‍ തൈ നട്ടു.
 
 

date