Skip to main content

അടിമാലിയില്‍ ആഴ്ച ചന്ത പ്രവര്‍ത്തനം ആരംഭിക്കും

കര്‍ഷകര്‍ക്ക് കൈതാങ്ങായി അടിമാലി ഗ്രാമപഞ്ചാത്തില്‍ ആഴ്ച്ച ചന്ത പ്രവര്‍ത്തനമാരംഭിക്കുന്നു. ആഴ്ച ചന്തയുടെ പ്രവര്‍ത്തന ഉദ്ഘാടനം 6ന് (ഇന്ന് ) രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിക്കും.  ഗ്രാമപഞ്ചായത്തോഫീസിന് സമീപമാണ് ചന്തയുടെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9 മണിമുതല്‍ ചന്ത തുറന്ന് പ്രവര്‍ത്തിക്കും.അടിമാലി ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് ചന്തയിലൂടെ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കും.ചന്തയുടെ പ്രവര്‍ത്തനത്തിന് കര്‍ഷകരുടെ സഹകരണം പ്രതീക്ഷിക്കുന്നതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു.കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താന്‍ ആഴ്ച്ചചന്തയിലൂടെ സഹായിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഇനം വിത്തുകളുടെ വില്‍പ്പനക്കും നടത്താനാണ് തീരുമാനം.വില്‍പ്പനക്കൊപ്പം ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ പക്കല്‍ നിന്നും ഗുണനിലവാരമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ടു വാങ്ങുന്നതിനും അവസരമുണ്ട്.

date