Skip to main content
പരിസ്ഥിതി ദിനത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ ഔഷധ തൈ വിതരണവും പ്രദര്‍ശനവും

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധ സസ്യ പ്രദര്‍ശനം നടത്തി

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഔഷധ സസ്യ പ്രദര്‍ശനവും വൃക്ഷത്തെ വിതരണവും സംഘടിപ്പിച്ചു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് പി കുരുവിള നിര്‍വ്വഹിച്ചു.
വിദഗ്ദ്ധരായ ഡോക്ടര്‍മാരുടേയും പ്രത്യേക പരിശീലനം സിദ്ധിച്ച ആശുപത്രി ജീവനക്കാരുടേയും നേതൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. സര്‍ക്കാര്‍ നിബന്ധന പ്രകാരമുള്ള സാമൂഹിക അകലവും മറ്റു മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സന്ദര്‍ശകര്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കിയത്.
ആവശ്യമുള്ളവര്‍ക്ക് ഔഷധത്തെകള്‍ സൗജന്യമായി നല്‍കുവാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു. പ്രധാനമായും കോവിഡ് - 19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനുതകുന്ന ഔഷധച്ചെടികളാണ് ഉള്‍പ്പെടുത്തിയിരുന്നത്. വീട്ടുമുറ്റത്തും വളപ്പിലും വച്ചുപിടിപ്പിക്കാവുന്ന അപൂര്‍വ്വങ്ങളായ ദശപുഷ്പങ്ങള്‍ പോലെയുള്ള ഔഷധസസ്യങ്ങള്‍ വളരെ ജനശ്രദ്ധയാകര്‍ഷിച്ചു.ഇവ തിരിച്ചറിയുവാനും നട്ട് പിടിപ്പിക്കുവാനും അവയുടെ പ്രയോജനങ്ങള്‍ മനസിലാക്കുവാനും വേണ്ട ബോധവത്കരണവും സന്ദര്‍ശകര്‍ക്ക് നല്‍കി.
'പ്രകൃതിയിലേക്ക് മടങ്ങുക' എന്ന പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വേണ്ടിയും വംശനാശ ഭീഷണി നേരിടുന്ന പല അമൂല്യ ഔഷധ സസ്യങ്ങളുടെയും സംരക്ഷണത്തിന് വേണ്ടിയുമാണ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരുടെ കൂട്ടായ്മ ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിച്ചത്.

date