Skip to main content

വൃക്ഷത്തൈ നട്ടു

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്  ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ 'നാളേക്കൊരു തണല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തില്‍ ആകമാനം ഒരു ലക്ഷം വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ശ്രീ.സിനോജ് എരിച്ചിരിക്കാട്ട്  വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പഞ്ചായത്തുകളില്‍ 10,000 വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ലീലമ്മ ജോസ് , ഷീന ഹരിദാസ്, ബി.ഡി.ഒ. സക്കീര്‍ ഹുസൈന്‍, ജോയിന്റ് ബി.ഡി.ഒ. ബേബി എം.എന്‍, ജി.ഇ.ഒ അജി വി.ആര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date