Skip to main content

സാംസ്‌കാരിക വകുപ്പ് പരിസ്ഥിതി ദിനം ആചരിച്ചു

കേരള സാംസ്‌കാരിക വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാരും സാംസ്‌കാരിക സ്ഥാപനങ്ങളും ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ 'നാളേക്കൊരു തണല്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 'ഹരിതം' എന്ന പേരില്‍ കേരളത്തില്‍ ആകമാനം ഒരു ലക്ഷം വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തു ക്ലസ്റ്ററില്‍   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായതത്തംഗം ലീലമ്മ ജോസ് , ഷീനാ ഹരിദാസ്, ക്ലസ്റ്റര്‍ കണ്‍വീനര്‍ ലിബിന്‍ മാത്യു, കലാകാരന്‍മാര്‍ അബിത പ്രഭാകരന്‍, അരവിന്ദ് അനില്‍കുമാര്‍, സീത എം.ഐ. എന്നിവര്‍ സന്നിഹിതരായി.
 

date